Eyes to film

Eyes to film Posti disponibili per alcune aree di lavoro!

11/01/2014

‘ബെസ്റ്റ് ആക്ടര്‍’ ആയിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍റെ ആദ്യ ചിത്രം. മമ്മൂട്ടി നായകനായ ആ സിനിമ വന്‍ ഹിറ്റായിരുന്നു. അതിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘എബിസിഡി’ എന്ന ചിത്രവും ഹിറ്റാക്കി മാര്‍ട്ടിന്‍.

ഇപ്പോള്‍ തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. ഇത്തവണ വീണ്ടും മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ തിരക്കഥ അനൂപ് മേനോന്‍ ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയം‌കാരനായ അച്ചായനായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ് മമ്മൂട്ടികിക് വേണ്ടി അനൂപ് എഴുതുന്നത്. കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ്, സംഘം, നസ്രാണി തുടങ്ങിയ ചിത്രങ്ങളേക്കാള്‍ ഒരുപടി മേലെ നില്‍ക്കുന്ന സിനിമയ്ക്കുവേണ്ടിയാണ് ശ്രമം നടക്കുന്നത്.

മമ്മൂട്ടിക്ക് വേണ്ടി അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നത് ആദ്യമായാണ്.

ജി ഫോര്‍ ഗോള്‍ഡില്‍ ലാല്‍ കള്ളക്കടത്തുകാരന്‍?മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥപൂര്‍ത്തിയാക്കിയെന്...
30/12/2013

ജി ഫോര്‍ ഗോള്‍ഡില്‍ ലാല്‍ കള്ളക്കടത്തുകാരന്‍?

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥപൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിയതോടെ ഇപ്പോള്‍ ചലച്ചിത്രലോകത്തെവിടെയും ചര്‍ച്ച ഈ ചിത്രത്തെക്കുറിച്ചാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് പടം എന്ന തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മഞ്ജുവിന് റോളില്ല എന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മഞ്ജുവും ലാലും വീണ്ടുമൊന്നിയ്ക്കുന്നുവെന്ന പ്രതീക്ഷ ഇല്ലാതായോടെ ഇപ്പോള്‍ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യത്തിലാണ് ഏവര്‍ക്കും ആകാംഷ.
മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുകയെന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു ഉത്സവം തന്നെയാണ്. ഇന്നോളം മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ് ചരിത്രം. ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്ഷ്യമിടുന്നൊരു കായികതാരവും ഒരു കള്ളക്കടത്തുകാരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തില്‍ അത്‌ലറ്റായി എത്തുന്നത് കുഞ്ചാക്കോ ബോബനായിരിക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും രഞ്ജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരക്കഥാരചന പൂര്‍ത്തിയാക്കിയെന്നതുമാത്രമാണ് ഇതുവരെ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുള്ള കാര്യം. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന കൂതറയെന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തിന്റെ സെറ്റിലെത്തുമെന്ന് അറിയുന്നു.

15 കാരിയായ അമ്മയായി ചാന്ദ്‌നി വീണ്ടുമെത്തുന്നുസെല്ലുലോയ്ഡ് എന്ന സിനിമയിലെ അമ്പിളിച്ചന്തമായി മലയാള സിനിമയിലേക്ക് കടന്നു വ...
29/12/2013

15 കാരിയായ അമ്മയായി ചാന്ദ്‌നി വീണ്ടുമെത്തുന്നു

സെല്ലുലോയ്ഡ് എന്ന സിനിമയിലെ അമ്പിളിച്ചന്തമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ചാന്ദ്‌നി ശക്തമായ മറ്റൊരു വേഷത്തിലൂടെ വീണ്ടും എത്തുന്നു. 15 വയസ്സുള്ള വിധവയായ അമ്മയുടെ റോളിലാണ് ചാന്ദ്‌നി വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേത്ത് വരുന്നത്.
സെല്ലുലോയ്ഡ് എന്ന സിനിമയില്‍ മലയാളത്തിന്റെ ആദ്യ നായിക റോസിയെ അനശ്വരമാക്കിയ നടിയാണ് ചാന്ദ്‌നി. വിനോദ് മങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഒറ്റ മന്ദാരം' എന്ന സിനിമയിലൂടെയാണ് ചാന്ദ്‌നി വീണ്ടും എത്തുന്നത്.

29/12/2013
Salala mobiles releasing on 23rd
29/12/2013

Salala mobiles releasing on 23rd

Jeethu Joseph’s Mohanlal film ‘Drishyam’ is fast emerging to be one of the biggest blockbusters in recent times.The film...
29/12/2013

Jeethu Joseph’s Mohanlal film ‘Drishyam’ is fast emerging to be one of the biggest blockbusters in recent times.

The film has raked in a gross collection of 5.5 crores in the first week, and is said to be turning out to be one huge crowd puller.

The film had opened last week to tremendous critical and mass response and would undoubtedly be Mohanlal’s biggest hit in years.

Indirizzo

Via Duca Degli Abruzzi, 99
Catania
95127

Notifiche

Lasciando la tua email puoi essere il primo a sapere quando Eyes to film pubblica notizie e promozioni. Il tuo indirizzo email non verrà utilizzato per nessun altro scopo e potrai annullare l'iscrizione in qualsiasi momento.

Contatta L'azienda

Invia un messaggio a Eyes to film:

Condividi