13/12/2021
പെണ്മക്കളെ ' 'കെട്ടിച്ചയക്കൽ' ഒരു ബാധ്യതയോ കടമയോ, അവകാശമോ ഒക്കെയായി കാണുന്നവരോടാണ്,
ഈ patriarchal സൊസൈറ്റിയിൽ വിവാഹം പല പെൺകുട്ടികൾക്കും പേടി സ്വപ്നമാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങളറിയാൻ ശ്രമിക്കണം.കല്യാണം കഴിഞ്ഞാലും പഠിക്കാലോ എന്ന് നിങ്ങൾ പറയുന്നത്ര ഈസിയല്ല കാര്യങ്ങൾ.
കുടുംബം എന്ന ആണധികാര കേന്ദ്രങ്ങളിൽ തൊഴിലാളിയാക്കാൻ വേണ്ടിയാണ് പലരും വിവാഹം ഉറപ്പിക്കുന്നത്.ശമ്പളം കൊടുക്കേണ്ടാത്ത ഒരു ഹോം നഴ്സ്. അതാണ് പലർക്കും മരുമകൾ.അങ്ങനെ ഒരു ശമ്പളമില്ലാത്ത തൊഴിലാളിയായി വിലപ്പെട്ട സമയം പാഴാക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ടാവില്ല.
വിവാഹം ഉറപ്പിച്ചത് മുതൽ ജോലിക്ക് പോകാനും യാത്ര ചെയ്യാനും,ഒന്ന് മുടി വെട്ടാനും വരെ ഭാവി വരനിൽ നിന്നും അവന്റെ കുടുംബക്കാരിൽ നിന്നും അനുവാദം വാങ്ങേണ്ടി വരുന്നവരുണ്ട്. അവനോട് ചോദിച്ചിട്ട് ചെയ്യൂ എന്ന ഉപദേശം കേട്ട്,ഓരോ കാര്യത്തിനും അവരുടെ അനുവാദത്തിന് കാത്തു നിന്ന് നിരന്തരം ആത്മാഭിമാനത്തിന് മുറിവേറ്റ് കഴിയാൻ താല്പര്യമുണ്ടാവില്ല.
സ്ത്രീധനത്തിന്റെ പേരിലുള്ള മർദനത്തിന്റെ ഇരകളായും,ലൈംഗിക വൈകൃതങ്ങളുടെ ഇരകളായും എത്രപേരാണ് മരിച്ചിട്ടുള്ളത്.ജീവിച്ചിരുന്ന സമയത്ത് ആ സ്ത്രീകൾ എങ്ങനെയാകും treat ചെയ്യപ്പെട്ടിട്ടുണ്ടാവുക.സ്നേഹത്തിന്റെ തരിമ്പ് പോലുമില്ലാതെ,എന്തൊരു ജീവിതമാണത്..
മതവും ജാതിയും ജാതകവും ഒക്കെ നോക്കി നിങ്ങൾ കണ്ടു പിടിക്കുന്ന ചെക്കന്റെയും വീട്ടുകാരുടെയും സ്വഭാവത്തിന് യാതൊരു ഗ്യാരന്റിയും അവകാശപ്പെടാൻ ഇല്ല.
സൊ വിവാഹത്തിലേയ്ക്ക് നിർബന്ധിച്ചു തള്ളി വിടാൻ ശ്രമിക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കണം.
വിവാഹം ഒരു കൂട്ട് ജീവിതം മാത്രമാണ്.കുട്ടികളെ ഉണ്ടാക്കുക എന്നത് പോലും അതിന്റെ ലക്ഷ്യമല്ല.അതൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്.asexual ആയ ഒരു വ്യകതിക്കും ഈ കൂട്ട് ജീവിതം ആവശ്യമാകാം.അതിന് നിയമപരമായ കെട്ടുറപ്പ് ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുന്നു.അത്രേ ഉള്ളു വിവാഹം.
ആ വിവാഹം ആരുമായിട്ടാകണം,എപ്പോഴാകണം,അത് ചടങ്ങുകൾ പ്രകാരം നടത്തണോ അതോ ജസ്റ്റ് inform ചെയ്തിട്ട് ജീവിച്ചു തുടങ്ങണോ എന്നുള്ളതൊക്കെ ആ രണ്ട് വ്യകതികളുടെ തീരുമാനമാണ്.
ഓരോരുത്തരുടെയും ജീവിതത്തിലെ ഫൈനൽ ഡിസിഷൻ അവരവരുടേത് ആകുന്നതല്ലേ ഭംഗി.
ആ ബന്ധത്തിൽ നിന്നിറങ്ങി പോരേണ്ടി വന്നാൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി അവർക്കുണ്ടാകണം.
അതിന് മക്കൾക്ക് കൊടുക്കേണ്ടത് വിദ്യാഭ്യാസമാണ്.അല്ലാതെ നൂറു പവൻ സ്വർണമല്ല.ആ പണം അവരുടെ പേരിൽ നിക്ഷേപിച്ചാൽ ഒരു വീട് വയ്ക്കാനോ ഒരു സംരഭം തുടങ്ങാനോ ഒക്കെ ഉപകരിക്കും.അങ്ങനെ നിക്ഷേപിക്കാൻ അവരുടെ വിവാഹം വരെ കാത്തു നിൽക്കേണ്ട കാര്യവുമില്ല.വിവാഹം കഴിച്ചില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
Written by
Asif Thrissur✍️❤️
Pic Courtesy