01/05/2021
*SCOPE ചളിക്കോട് ഒരാമുഖം.*
2013 ഇൽ നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകി അവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി നെഹ്റു യുവ കേന്ദ്ര, യൂത്ത് വെൽഫെയർ ബോർഡ് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി രൂപം നൽകിയ ഒരു സന്നദ്ധ സംഘടനയാണ് SCOPE CHALIKKODE.
അന്നത്തെ എം എസ് ഡബ്ല്യൂ വിദ്യാർതിയായിരുന്ന ശ്രീ, ഷാഹിദ് പുന്നപ്പിലാക്കിയെ പ്രസിഡണ്ട് ആയും ശ്രീ ഫാസിൽ മുഹമ്മദ് നെ ജനറൽ സെക്രട്ടറിയായും ഇർഷാദ് മലയിലിനെ ട്രഷററായും രൂപം നൽകിയ സൊസൈറ്റിക്ക് ശ്രീ മജീദ് മൂത്തേടത്ത് അവർകളാണ് Society for Creating Opertunity and Promoting Employment അഥവാ SCOPE എന്ന പേര് നിർദ്ദേശിച്ചത്.
ആദ്യ രണ്ടുവർഷക്കാലം രജിസ്ട്രേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ നടത്താൻ മാത്രമേ സൊസൈറ്റിക്ക് സാധിച്ചിട്ടുള്ളൂ....
2015 ന്റെ ആദ്യത്തിൽ SSLC വിദ്യാർത്ഥികൾക്കായി 12 ദിവസം നീണ്ട് നിന്ന നൈറ്റ് ക്ലാസ് നൽകി സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് ജില്ലാതല ഷട്ടിൽ നൈറ്റും ഓണാഘോഷ പരിപാടിയും നാട്ടിലെ യുവാക്കളെ ഒരുമിച്ചു കൂട്ടി വയനാട്ടിലേക്ക് ഒരു വന യാത്ര പോവുകയും ചെയ്തു.
2016 ഇൽ സൊസൈറ്റിയുടെ കീഴിൽ അങ്ങാടിയിൽ വൃക്ഷ തൈകൾ നട്ടു. ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടി ശുചീകരണവും പയാസവിതരണവും നടത്തി.
വോളിബോൾ എന്നത് ചളിക്കോടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.തലമുറകളായി അതിന്റെ ആവേശവും വികാരവും കാത്തു സൂക്ഷിക്കുന്ന നാട്ടുകാർക്ക് വേണ്ടി 2017 ഇൽ വെട്രൻസുമായി ചേർന്ന് ജില്ലാ തല ബോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
2018 ഇൽ നാട്ടിൽ വളർന്ന് വരുന്ന തലമുറക്ക് കായിക പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോട് കൂടി 3's ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു.
ഈ കാലയളവിൽ തന്നെ നമ്മുടെ നാട്ടിൽ അസുഖ ബാധിതരായ അഞ്ച് പേർക്കായി *അഞ്ച് ലക്ഷത്തോളം* രൂപയും
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി രണ്ട് വർഷങ്ങളിലായി *ഒരു ലക്ഷത്തോളം* രൂപയുടെ സഹായം നൽകാനും സാധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധി, അത്താണിയിലേക്ക് ഒരു ടേബിൾ, കൊറോണ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് കിറ്റ്, കിടപ്പുരോഗികൾക്ക് മരുന്ന് എന്നീ പദ്ധതികളും സന്തോഷ പൂർവം ഏറ്റെടുക്കാൻ കഴിഞ്ഞു.
2019 ഇൽ നമ്മുടെ നാടിന്റെ കളിസ്ഥലത്തിന്റെ പരിമിതി കാരണം പരപ്പൻപോയിൽ ടർഫിൽ വെച്ച് ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ഗാന്ധി ജയന്തി ദിനത്തിൽ അങ്ങാടിയും പരിസര പ്രദേശവും ക്ലീൻ
ചെയ്യുകയും ചെയ്തു.
2020 ന്റെ ആദ്യത്തിൽ തന്നെ എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളുമായി ചേർന്ന് മുക്കം KMCT,ഒലിവ് യൂനാനി കോരങ്ങാട്, CMC കണ്ണാശുപത്രി താമരശ്ശേരി,തുടങ്ങിയ ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ ചളിക്കോട് സെൻട്രൽ ഹാളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദമായിരുന്നു.
സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഒരുക്കിയും കൊറോണ ബോധവൽക്കരണം നടത്തിയും ഓൺലൈൻ കലാമേള നടത്തിയും കോവിഡ് കാലത്തും SCOPE സൊസൈറ്റി അതിന്റെ പ്രവർത്തന പാതയിൽ സജീവമായിരുന്നു.
2021 ന്റെ ആദ്യത്തിൽ ചളിക്കോടും പരിസരപ്രദശത്തുമായി 8 വയസ്സ് മുതൽ ഫുട്‌ബോൾ കളിക്കാൻ താല്പര്യമുള്ള 150 ഓളം കളിക്കാരെ ഉൾപ്പെടുത്തി ഒരു നാടിന്റെ ഉത്സവമാക്കി നടത്തിയ ചളിക്കോട് സൂപ്പർ ലീഗ് നാട്ടുകാർക്കും കായിക പ്രേമികൾക്കും ഒരു പുത്തൻ അനുഭവം ആയിരുന്നു.
ഒടുവിൽ ഇപ്പോൾ ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് മൂലം ഹോസിപ്റ്റലുകളിൽ ഉണ്ടാവാൻ സാധ്യതയുള്ള രക്തത്തിന്റെ അഭാവം പരിഹരിക്കാൻ കോഴിക്കോട് സഹകരണ ഹോസ്പിറ്റലിൽ രക്തം നൽകിയും സൊസൈറ്റി അതിന്റെ പ്രവർത്തന വീഥിയിൽ നിറ സാന്നിധ്യമായി തുടരുകയാണ്.
ചളിക്കോടിന്റെ മണ്ണിലൂടെ SCOPE അതിന്റെ പ്രവർത്തന പാത ഏഴ് വർഷം പൂർത്തീകരിച്ച് എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
വരും വർഷങ്ങളിൽ കൂടുതൽ മികവുറ്റ പ്രവർത്തങ്ങൾ നമ്മുടെ നാടിന് സമർപ്പിക്കാൻ നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.....