21/02/2026
USA based മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ്
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ പ്രമുഖ അമേരിക്കൻ ബേസ്ഡ് മൾട്ടി നാഷണൽ കമ്പനിയിലേക്കുള്ള സൗജന്യഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയപാടവമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഫെബ്രുവരി 27 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പായി bit.ly/mccktmfeb2026 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.