11/09/2024
UAE യിൽ എത്തി മൂന്ന് ആഴ്ച ആയപ്പോൾ ഞാൻ മനസ്സിലാക്കിയ മൂന്ന് കാര്യങ്ങൾ പറയാം.
1.ഭാഷ അറിയുക.
അറബി ഇംഗ്ലീഷ് ഹിന്ദി ഈ മൂന്ന് ഭാഷകളും പഠിക്കുക.
2.കമ്പ്യൂട്ടർ അറിയുക.
3.ഡ്രൈവിംഗ് ലൈസൻസ് എടുക്കുക,
നമ്മളെ നാട്ടിലെ ഒരു ഡിഗ്രിക്ക് തുല്യമാണ് ഇവിടെ ലൈസൻസ് ഉള്ളവർക്ക്.
നാലു വർഷം ഡിഗ്രിക്കും 2 വർഷം പിജി ക്കും ഒക്കെ ചിലവാക്കി നിരവധി സെർടിഫിക്കറ്റുകൾ നിരത്തി വെച്ചാൽ ഇവിടെ ഒരു കമ്പനിയും അത് നോക്കുന്നില്ല,അവർക്ക് അത് ആവശ്യവുമില്ല.
ഇവിടെ അറിവുള്ളവരേക്കാൾ വില കഴിവുള്ളവർക്കാണ്.
6 വർഷം പഠിച്ചിട്ടും ജോലി കിട്ടുന്നില്ല എന്ന് പറയുന്നവർ ഭാഷ പഠിക്കാൻ 6 മാസമെങ്കിലും മാറ്റി വെക്കുക.
ഈ മൂന്ന് കാര്യങ്ങൾ അറിയുന്നവർക്ക് ധാരാളം തൊഴിലവസരങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്,സെയിൽസ്,ഡ്രൈവർ,ഓഫീസ് അറ്റൻഡർ തുടങ്ങിയ ഒട്ടനവധി ജോലികൾ ഉണ്ട്.ഗൾഫ് കാലം കഴിഞ്ഞു എന്ന് പറയുന്നവർ അത് മനസിലാക്കുക.
ഇതിനു പുറമെ ഏതെങ്കിലും തൊഴിൽ പഠിച്ചവർക്ക് ആ മേഖലയിൽ സുഗമായി ജോലി കിട്ടും,മെഡിക്കൽ അക്കൗണ്ടിംഗ് എൻജിനീറിങ് ടീച്ചിങ് എന്തുമാവാം.
സർട്ടിഫിക്കറ്റുകൾ അല്ല വേണ്ടത്.
ഭാഷ.
കമ്പ്യൂട്ടർ.
ഡ്രൈവിംഗ്.
കടപ്പാട്