BackWorker

BackWorker Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BackWorker, Recruiter, AVOSYS GLOBAL, 3RD FLOOR, ATTAYIKULATH BUILDING, CHERUPARAMBATH Road, Kochi.

10/11/2020

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

കോവിഡ് 19 തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം.
ആകർഷകമായ തൊഴിൽ ഓഫറുകൾ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാർജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി.

വ്യാജ ഓഫർ ലെറ്ററുകളെ സൂക്ഷിക്കുക.

ഓഫർ ലെറ്റർ ആരും വെറുതെ അയയ്ക്കില്ല, പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ ലെറ്റർപാഡിലായിരിക്കും അയയ്ക്കുക. നിങ്ങളുടെ യോഗ്യതകൾ പോലും പരിഗണിക്കാതെയുള്ള ഇത്തരം ഓഫറുകൾക്കു പിന്നിൽ പോകാതിരിക്കുക.

ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജൻമാരെ പേടിച്ചു ക്യൂആർ കോഡ് പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തിയ കമ്പനികളുമുണ്ട്. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക. മാത്രമല്ല പ്രമുഖ കമ്പനികൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്നും മുൻ‌കൂർ പണം ആവശ്യപ്പെടാറുമില്ല.

വ്യാജ ഇടനിലക്കാരെ സൂക്ഷിക്കുക

സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്. എന്നാൽ ഇന്നു സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തനം വിപുലപ്പെടുത്തുന്ന കാഴ്ചയാണ്. തൊഴിലന്വേഷകരുടെ പ്രിയ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നാണ് ഇത്തരം ഓൺലൈൻ വ്യാജന്മാടെ പ്രധാന താവളം. തൊഴിൽ നേടിത്തരാം എന്ന വാഗ്ദാനവുമായി ഉദ്യോഗാർഥികളെ സമീപിച്ചു പണം തട്ടുന്നു. സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ പോകുന്നില്ലെന്നു മാത്രം ഓർത്തുവച്ചാൽ മതി.

ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടിയിൽ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓൺലൈൻ ജോലികൾക്ക് ആശ്രയിക്കാൻ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.

പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയിൽ തൊഴിൽ വിജ്ഞാപനങ്ങൾ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോൾ ധാരാളം ഉദ്യോഗാർഥികൾ വലയിൽ വീഴും.വ്യക്തിവിവരങ്ങൾ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് മറ്റൊരു അപകടം.

ഇത്തരത്തിലുള്ള പരസ്യം കണ്ടാൽ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിൾ സെർച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.

03/07/2020
24/04/2020

Avosys BACKWORKER

12/04/2020

12/10/2019

ഓൺലൈൻ ഡാറ്റ എൻട്രി ജോലി: തട്ടിപ്പുകളെ സൂക്ഷിക്കുക

"വീട്ടിൽ കമ്പ്യൂട്ടറും ഇൻറ്റർനെറ്റ് കണക്ഷനുമുള്ള ആർക്കും ജോലിക്ക് അപേക്ഷി­ക്കാം. 24 മണിക്കൂർ വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗക­ര്യം, വൻ പ്രതി­ഫലം, ടാർജെറ്റില്ല പിരിച്ചുവിടല് ഭീഷണിയില്ല." - ഇങ്ങനെ വളരെ ആകർഷകമായ രീതിയിലാണ് തട്ടിപ്പുകാരുടെ പരസ്യങ്ങൾ. ആകർഷകമായ പരസ്യങ്ങളിൽ മയങ്ങി നിരവധിപേരാണ് ഓൺലൈൻ ഡാറ്റാ എൻട്രി തട്ടിപ്പിന് ഇരയാകുന്നത്. പ്രോസസ്സിംഗ് ചാർജ് ഇനത്തിലും, ഡാറ്റ എൻട്രി ചെയ്തതിൽ വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരമായും തട്ടിപ്പുകാർ ആവശ്യപ്പെടുന്ന തുകകൾ കൈമാറുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.

ഇത്തരം ചില തട്ടിപ്പുകളിൽ ജോലിക്കായി മുൻ‌കൂർ പണം വാങ്ങി ആളുകളെ കബളിപ്പിക്കും. മറ്റു ചില വ്യാജ കമ്പനികൾ അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായ് അസാധാരണമായ നിബന്ധനകളുൾപ്പെടുന്ന ഓൺലൈൻ കരാറുമുണ്ടാക്കും ഒരു ഡോക്യുമെന്റ് കൃത്യതയോടെ വേര്ഡിലോ മറ്റോ ടൈപ്പ് ചെയ്ത് നിശ്ചിത തീയതിക്കകം സമര്പ്പിക്കുവാനും ആവശ്യപ്പെടുന്നു. ഫയൽ കൃത്യമായി അയച്ചാൽ പെർഫോർമെൻസ് മോശമാണെന്നും ഇംപ്രൂവ് ചെയ്താൽ ശമ്പളകാര്യം പരിഗണിക്കാമെന്നും മറ്റും മറുപടി നൽകും. കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വര്ക്ക് ചെയ്യാന് തരുന്നതെന്നും വര്ക്ക് ചെയ്യാതിരിക്കുകയോ പൂര്ത്തിയാകാത്തിരിക്കുകയോ . ചെയ്‌താൽ കരാർ ലംഘനമാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം കമ്പനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടും . തുടർന്ന് ഫോണിലൂടെയും മെയിലിൽ വക്കീൽ നോട്ടീസ് അയച്ചും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരം തട്ടിപ്പിൽ പെട്ട് പോകുന്ന ചിലരെങ്കിലും നഷ്ടപരിഹാര തുക കമ്പനിക്ക് അയച്ചുകൊടുക്കാറുമുണ്ട്. എന്നാൽ ഓൺലൈനിലൂടെയുള്ള ഇത്തരം കരാറുകൾക്ക് യാതൊരുവിധ നിയമസാധുതയും ഇല്ലെന്ന് കൂടി മനസ്സിലാക്കണം. വ്യക്തിപരമായ വിവരങ്ങൾ അയയ്ക്കുന്നതിനു മുൻപ് കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക . നിയമാനുസൃതമായി നടത്തുന്ന കമ്പനികൾക്ക് സ്വാഭാവികമായും നിയമാനുസൃതമായ ഒരു വെബ്സൈറ്റ് ഉണ്ടാകും. നിയമപരമായ ഒരു കമ്പനിയാണെന്ന് വിശ്വാസം തോന്നുന്നത് വരെ അന്വേഷിച്ച് ഉറപ്പുവരുത്തുക.

എന്നാൽ ഡാറ്റ എഡിറ്റിംഗ്, പി.ഡി.എഫ്. കൺവെർഷൻ, ഡാറ്റ എന്ട്രി ,കോപ്പി പേസ്റ്റ്, മുതലായ ഓഫ്‌ലൈൻ ജോലികൾക്കായി വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂണിവേഴ്സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയിലെ ഐ.ടി.വിദഗ്ധര്ക്ക് ബി.പി.ഒ. അടിസ്ഥാനത്തില് നല്കാറുണ്ട്. പാര്ട്ട് ടൈമായി കിട്ടുന്ന ഈ ജോലിയിൽ നല്ല വരുമാനവും ലഭിക്കും. യഥാര്ത്ഥ ബി.പി.ഒ. കമ്പനികളോ വെബ്സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരുത്തരത്തിലുള്ള ഫീസും ഡെപ്പോസിറ്റുംമുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങള് തട്ടിപ്പിന് ഇരയാക്കുന്നത്.

10/10/2019

ഡാറ്റാ  എന്‍ട്രികളുടെ പേരില് നടക്കുന്ന തട്ടിപ്പുകള്‍ സൂക്ഷിക്കുക ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി തട്ടിപ്പു.....

Stars Of BACKWORKERa Avosys BACKWORKER Partnership Company       .1LeadGenerationPortalinIndia
26/07/2019

Stars Of BACKWORKER
a Avosys BACKWORKER Partnership Company


.1LeadGenerationPortalinIndia

Address

AVOSYS GLOBAL, 3RD FLOOR, ATTAYIKULATH BUILDING, CHERUPARAMBATH Road
Kochi
682020

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919539345345

Alerts

Be the first to know and let us send you an email when BackWorker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category