Kochi Next

Kochi Next Kochi, is the biggest metropolitan in the state of Kerala. It is the Commercial capital and Judicial capital of Kerala. Fastest growing city in India.

The page aims to stay connect with all true Kochi city lovers.It's objective is to promote the future Greater Kochi Area, Share beautiful photo click, Views on cities future development etc. Come on , Let's make our city the best among other metro's in our country.

കൊച്ചിയുടെ അടുത്ത വലിയ ചുവടുവെപ്പ്ഗോശ്രീ പാലത്തിന് സമാന്തരമായി ഒരു പുതിയ കേബിൾ-സ്റ്റേയ്ഡ് പാലം അനിവാര്യം!കൊച്ചി അതിവേഗം ...
08/06/2026

കൊച്ചിയുടെ അടുത്ത വലിയ ചുവടുവെപ്പ്

ഗോശ്രീ പാലത്തിന് സമാന്തരമായി ഒരു പുതിയ കേബിൾ-സ്റ്റേയ്ഡ് പാലം അനിവാര്യം!

കൊച്ചി അതിവേഗം വളരുകയാണ്. തുറമുഖ വികസനം, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള വർധിച്ച ചരക്ക് ഗതാഗതം, ബോൾഗാട്ടി, മുളവുകാട്, വൈപ്പിൻ മേഖലകളിലെ ജനസംഖ്യാ വർധന എന്നിവ നഗരത്തിലെ റോഡ് ശൃംഖലയ്ക്ക് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നു.

ഇന്ന് ഗോശ്രീ പാലവും ഹൈക്കോടതി ജംഗ്ഷനും കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായി മാറിയിരിക്കുകയാണ്. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്താൽ, ഗോശ്രീ പാലത്തിന് സമാന്തരമായി ഒരു ആധുനിക കേബിൾ-സ്റ്റേയ്ഡ് പാലം ഇനി ഒരു ആഡംബര പദ്ധതിയല്ല — നഗരത്തിന്റെ അനിവാര്യ ആവശ്യമാണ്.

എന്തുകൊണ്ട് കേബിൾ-സ്റ്റേയ്ഡ് പാലം?

✨ ആധുനികവും മനോഹരവുമായ നഗര ലാൻഡ്മാർക്ക്

✨ ദീർഘസ്പാനുകൾ നിർമിക്കാൻ അനുയോജ്യം

✨ ജലഗതാഗതത്തിന് കൂടുതൽ ക്ലിയറൻസ്

✨ കൊച്ചിയുടെ സ്കൈലൈനിന് പുതിയ ഐക്കണിക് രൂപം

✨ വിനോദസഞ്ചാരത്തിനും നഗര ബ്രാൻഡിംഗിനും പുതിയ സാധ്യതകൾ
കൊച്ചി മെട്രോയും വാട്ടർ മെട്രോയും പോലെ, നഗരത്തിന്റെ അടുത്ത തലമുറ വികസനത്തെ മുന്നോട്ട് നയിക്കാൻ ഒരു പുതിയ കേബിൾ-സ്റ്റേയ്ഡ് പാലം നിർണായകമാണ്.

ഇത് ഒരു പാലം മാത്രമല്ല — കൊച്ചിയുടെ ഭാവിയിലേക്കുള്ള ഒരു പുതിയ കവാടമാണ്.

V D Satheesan Hibi Eden T.J Vinod MLA Roji M John Uma Thomas Mohammed Shiyas Kochi Metro Greater Cochin Development Authority

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

08/06/2026

South India's tallest IT twin towers meeting the clouds ☁️☁️☁️
Video © jibinjose_thrissur


Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

ഒരു നാടിന്റെ നീണ്ടകാല കാത്തിരിപ്പിന് വിരാമമാകുന്നു!എറണാകുളം, തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച്, പെരിയാറും അറബിക്കടലും ...
07/06/2026

ഒരു നാടിന്റെ നീണ്ടകാല കാത്തിരിപ്പിന് വിരാമമാകുന്നു!

എറണാകുളം, തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച്, പെരിയാറും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തിന് കുറുകെ ഉയരുന്ന ഈ മഹത്തായ പാലം വെറുമൊരു ഗതാഗത സൗകര്യം മാത്രമല്ല; കേരളത്തിന്റെ തീരദേശ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.

✨ പാലത്തിന്റെ പ്രധാന നേട്ടങ്ങൾ

🚗യാത്ര കൂടുതൽ സുഗമം

കൊച്ചിയിൽനിന്നും തൃശൂരിലേക്കുള്ള തീരദേശ യാത്ര കൂടുതൽ എളുപ്പവും വേഗത്തിലുമാകും.

⏱️ യാത്രാസമയം ഗണ്യമായി കുറയും

നിലവിലുള്ള ദീർഘവഴികളും ഗതാഗതക്കുരുക്കുകളും ഒഴിവാക്കി യാത്രക്കാർക്ക് സമയലാഭം.

📈 വ്യാപാര-വിനോദസഞ്ചാര വളർച്ച

പ്രാദേശിക വ്യാപാരത്തിനും മത്സ്യബന്ധന മേഖലയ്ക്കും പുതിയ അവസരങ്ങൾ.
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവും നിക്ഷേപ സാധ്യതകളും. മുസിരിസ്

🌊 പ്രകൃതിയോടൊപ്പമുള്ള യാത്രാനുഭവം

കായൽക്കാറ്റും കടൽക്കാഴ്ചകളും ആസ്വദിച്ച് മനോഹരമായ തീരദേശ യാത്ര.

🏗️ വികസനത്തിന്റെ പുതിയ അധ്യായം
മുനമ്പം–അഴീക്കോട് പാലം

യാഥാർഥ്യമാകുന്നതോടെ, രണ്ട് ജില്ലകളെ മാത്രമല്ല, അനേകം ജനങ്ങളുടെ സ്വപ്നങ്ങളെയും അവസരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വികസനത്തിന്റെ പുതിയ അധ്യായമാണ് തുറക്കപ്പെടുന്നത്.
നാടിന്റെ പുരോഗതിയിലേക്കുള്ള മറ്റൊരു പൊൻതൂവൽ... ❤️🌉

🏛️മുസിരിസ് പൈതൃക പദ്ധതിക്ക് പാലം നൽകുന്ന നേട്ടങ്ങൾ

🚗 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പമുള്ള പ്രവേശനം

കൊടുങ്ങല്ലൂർ, പറവൂർ, ചേന്ദമംഗലം, പള്ളിപ്പുറം തുടങ്ങിയ മുസിരിസ് പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറും.

🏨 പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ്

ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റെസ്റ്റോറന്റുകൾ, കരകൗശല മേഖല, പ്രാദേശിക വ്യാപാരങ്ങൾ എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.

🚌 ഹെറിറ്റേജ് ടൂറിസം സർക്യൂട്ട് ശക്തമാകും

മുസിരിസ് പൈതൃക കേന്ദ്രങ്ങളെ തീരദേശ ഹൈവേയുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിച്ച് സമഗ്രമായ ടൂറിസം അനുഭവം സൃഷ്ടിക്കും.

🌊 തീരദേശ ടൂറിസത്തിന് പുതിയ സാധ്യതകൾ

മുനമ്പം, അഴീക്കോട്, കൊടുങ്ങല്ലൂർ എന്നിവയെ ഉൾപ്പെടുത്തി ചരിത്രവും പ്രകൃതിഭംഗിയും സമന്വയിപ്പിക്കുന്ന പുതിയ ടൂറിസം റൂട്ടുകൾ വികസിപ്പിക്കാൻ സഹായിക്കും.

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

07/06/2026

കൊച്ചി എന്നാൽ നമ്മൾ കാണുന്ന നഗരവും തിരക്കും വാഹനങ്ങളും മാത്രമല്ല അതിമനോഹരമായ തീരവും, കടലും അവിടുത്തെ ജീവിതങ്ങളും കൊച്ചിയുടേതാണ്.. ❤️


Video © storiesbyfariz

Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

🕯️ വിട.!!. ചിരിയുടെ രാജാവേ 🌹കൊച്ചിയുടെ സ്വന്തം സലിം കുമാറിന് വിട.. 🙏🏻🙏🏻മലയാള സിനിമയെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ച...
06/06/2026

🕯️ വിട.!!. ചിരിയുടെ രാജാവേ 🌹
കൊച്ചിയുടെ സ്വന്തം സലിം കുമാറിന് വിട.. 🙏🏻🙏🏻

മലയാള സിനിമയെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ സലിം കുമാറിന്റെ വിയോഗം കേരളത്തിനും പ്രത്യേകിച്ച് കൊച്ചിക്കും തീരാനഷ്ടമാണ്.

നോർത്ത് പറവൂരിൽ ജനിച്ച്, മഹാരാജാസ് കോളേജിന്റെ കലാവേദികളിലൂടെ വളർന്ന്, കലാഭവനിലൂടെ മലയാളികളുടെ മനസ്സിലേക്ക് നടന്നുകയറിയ അദ്ദേഹം കൊച്ചിയുടെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.
മിമിക്രി വേദികളിൽ നിന്ന് ദേശീയ അവാർഡ് ജേതാവായ നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നാണ്.

ചിരിയുടെ അനേകം മുഹൂർത്തങ്ങൾ സമ്മാനിച്ച കലാകാരൻ, "ആദാമിന്റെ മകൻ അബു"യിലൂടെ ലോകോത്തര അഭിനയ മികവ് തെളിയിച്ച മഹാനടൻ, എന്നും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിക്കും.
കൊച്ചി നഗരത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിൽ സലിം കുമാർ എന്ന പേര് എന്നും തിളങ്ങി നിൽക്കും.
ആദരാഞ്ജലികൾ... 🌹
നിത്യശാന്തി നേരുന്നു.

🚇🏗️ കൊച്ചിയുടെ  വികസനത്തിന് പുതിയ ദിശ!എറണാകുളം ജില്ലയിലെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ജില്ലയിലെ സമഗ...
06/06/2026

🚇🏗️ കൊച്ചിയുടെ വികസനത്തിന് പുതിയ ദിശ!

എറണാകുളം ജില്ലയിലെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ജില്ലയിലെ സമഗ്ര വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് അറിയിച്ചു. ജില്ലയിലെ വികസന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

🔹 കൊച്ചി മെട്രോ വികസനം സർക്കാരിന്റെ പ്രധാന മുൻഗണനകളിലൊന്നായിരിക്കും. നിലവിൽ ജെ.എൽ.എൻ സ്റ്റേഡിയത്തിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ ഫേസ്-2 നിർമ്മാണം പുരോഗമിക്കുകയാണ്. അതേസമയം, ആലുവയ്ക്ക് അപ്പുറം അങ്കമാലി വരെ മെട്രോ നീട്ടുന്നതിനുള്ള ഫേസ്-3 പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിലെ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

🔹 ആറുവർഷത്തിലേറെയായി ചർച്ചകളിൽ മാത്രം ഒതുങ്ങിക്കിടക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് പുതിയ ജീവൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ അനുമതി ഉണ്ടായിട്ടും മുൻ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇൻഫോപാർക്കിനെ പോലെ തന്നെ ഗിഫ്റ്റ് സിറ്റിയും എറണാകുളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ ആകർഷണത്തിനും വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.

🔹 ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ നിർണായകമായ അങ്കമാലി–കുണ്ടന്നൂർ ബൈപാസ് പദ്ധതിയും സർക്കാർ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, എട്ട് വരിപ്പാതയായി വികസിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി അതിവേഗം വളരുന്ന ഒരു ആഗോള നഗരമായി മാറുന്ന ഈ ഘട്ടത്തിൽ, മെട്രോ വികസനവും ഗിഫ്റ്റ് സിറ്റിയും അങ്കമാലി–കുണ്ടന്നൂർ ബൈപാസും ജില്ലയുടെ ഭാവിയെ നിർണയിക്കുന്ന സുപ്രധാന പദ്ധതികളായി മാറും. 🌆✨



Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..
Join Kochi Next Forum facebook group for discussions and individual updates
Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

ഗോശ്രീ പാലത്തിലെയും തൊപ്പുംപടി ബിഒടി പാലത്തിലെയും ട്രാഫിക് കുരുക്കാണ് നിങ്ങൾ കാണുന്ന രണ്ട് ചിത്രത്തിലെത് മറ്റേത് നമ്മുടെ...
06/06/2026

ഗോശ്രീ പാലത്തിലെയും തൊപ്പുംപടി ബിഒടി പാലത്തിലെയും ട്രാഫിക് കുരുക്കാണ് നിങ്ങൾ കാണുന്ന രണ്ട് ചിത്രത്തിലെത് മറ്റേത് നമ്മുടെ സിസ്റ്റം കാണിക്കുന്ന പമ്പര വിഡ്ഢിത്തതിന്റെയും. ഇതിന്റെയൊക്കെ തിക്ത ഫലം അനുഭവിക്കേണ്ടത് കൊച്ചിയിലെ സാധാരണ ജനങ്ങൾ ആണ് എന്നതാണ് വസ്തുത.

ഗോശ്രീ പാലങ്ങൾ പണിതിട്ട് ഇപ്പോൾ 23 വർഷവും കേരളത്തിലെ ആദ്യ BOT പാലം ആയ തൊപ്പുംപടി BOT പാലം പണിതിട്ട് ഇപ്പോൾ 28 വർഷവും ആവുന്നു ഇത് കൂടാതെ 14 വർഷം മുൻപ് തേവര വെണ്ടുരുത്തി പുതിയ പാലവും ജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു... കൊച്ചി എന്ന കേരളത്തിലെ ഏറ്റവും വലിയ, മനോഹര തുറമുഖ നഗരത്തിന്റെ ഏറ്റവും മനോഹരമായ പ്രദേശത്തുള്ള പ്രധാനപ്പെട്ട 5 പാലങ്ങൾ വെറും സാധാരണ പലങ്ങൾ പോലെ നിർമ്മിച്ചു എന്നത് മാത്രമല്ല അവ വെറും രണ്ടുവരി പലങ്ങൾ ആയി നിർമ്മിക്കുകയും ചെയ്തു എന്നതാണ് വസ്തുത. ഇനി ഇവയൊക്കെ ഒരു വ്യാഴവട്ടക്കലവുംചിലത് 2-3 പതിട്ടാണ്ടോളം പഴക്കവും ആയിട്ടും അതിനൊരു സാമാന്തര പാലം പണിത് തിരക്ക് കുറക്കണം എന്നൊരു ആലോചന കേരളം ഭരിക്കുന്ന സർക്കാരുകൾക്ക് ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് യാതൊരു തീർച്ചയും ഇല്ല.

ഇനി ഇതൊക്കെ പോകട്ടെ തേവര വെണ്ടുരുത്തി പാലത്തിനു സാമാന്തരമായി പാലം പണിതു കഴിഞ്ഞപ്പോൾ എന്തായിരുന്നു അവസ്ഥ? ടു വീലർ, ഓട്ടോ, കാർ എന്നിവ ഓടിക്കാമായിരുന്ന പഴയ പാലത്തിനു മുന്നിൽ തന്നെ നേവിക്ക് അണ്ടർ പാസ്സ് പണിയാനുള്ള സ്ഥലം നൽകി പോർട്ട്‌ ട്രസ്റ്റും കേരള PWD, GCDA, കൊച്ചി കോര്പറേഷൻ, കൊച്ചി പോർട്ട്‌ ട്രസ്റ്റ്‌ എന്നിവർ മഹാ മനസ്കത കാണിച്ചു. (അതിന്റെ ചിത്രവും കൂട്ടത്തിൽ നൽകിയിട്ടുണ്ട് ) അതോടു കൂടി പുതിയ പാലം വന്നിട്ടും അവിടം രണ്ട് വരി ആയിത്തന്നെ അവശേഷിച്ചു.

ഇരുപതിലേറെ വർഷങ്ങൾക്കിടെ കൊച്ചിയുടെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും തുറമുഖ-വ്യവസായ പ്രവർത്തനങ്ങളും നിരവധി മടങ്ങ് വർധിച്ചു. പക്ഷേ അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം ഉണ്ടായില്ല.

🚗 ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തൊപ്പുംപടി പാലം തേവര–വെണ്ടുരുത്തി പാലം ഗോശ്രീ പാലങ്ങൾ ഇവയ്ക്കെല്ലാം അടിയന്തരമായി പുതിയ സമാന്തര പാലങ്ങൾ നിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു ലോകോത്തര തുറമുഖ നഗരത്തിന്റെ പ്രധാന പാലങ്ങൾ ഇന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ടുവരി പാലങ്ങളിൽ ഒതുങ്ങുന്നത് അംഗീകരിക്കാനാകില്ല.

📢 കൊച്ചിയുടെ ഭാവി വളർച്ചയ്ക്കും ഗതാഗത കാര്യക്ഷമതയ്ക്കും തുറമുഖ വികസനത്തിനും നഗരത്തിന്റെ മത്സരശേഷി വർധിപ്പിക്കാനും പുതിയ സമാന്തര പാലങ്ങൾ ഇനി ഒരു ആഡംബരമല്ല — അത്യാവശ്യമാണ്.

കൊച്ചി വളരുന്നു... പാലങ്ങളും വളരണം!

V D Satheesan Adv. V E Abdul Gafoor Hibi Eden Mohammed Shiyas T.J Vinod MLA Tony Chammany



Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

കൊച്ചി മെട്രോ ശൈലി മാറ്റണം .കൊച്ചി മെട്രോയുടെ പിങ്ക് ലൈൻ (ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ) ദീർഘകാലാടിസ്ഥാനത്തിൽ...
06/06/2026

കൊച്ചി മെട്രോ ശൈലി മാറ്റണം .

കൊച്ചി മെട്രോയുടെ പിങ്ക് ലൈൻ (ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ) ദീർഘകാലാടിസ്ഥാനത്തിൽ പൊതുഗതാഗതത്തിന് വലിയ നേട്ടമാകുമെന്നതിൽ സംശയമില്ല. എന്നാൽ നിലവിലെ നിർമ്മാണഘട്ടത്തിൽ കാക്കനാട്, ചെമ്പുമുക്ക്, വഴക്കാല, പടമുകൾ, പൈപ്പ്‌ലൈൻ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങൾ അതീവ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്.

കാക്കനാട് റോഡ് വെറുമൊരു റോഡ് മാത്രമല്ല , കൊച്ചിയുടെ IT , ബിസിനസ് ജീവനാഡി ആണ്.കാക്കനാട് കേന്ദ്രീകരിച്ച് വളർന്ന ഐടി, സ്റ്റാർട്ടപ്പ്, സേവനമേഖലകളാണ് നഗരത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന എഞ്ചിൻ.

പക്ഷേ അതേ മേഖലയിലേക്കുള്ള പ്രധാന ഗതാഗത ഇടനാഴികളെ വർഷങ്ങളോളം കാര്യക്ഷമമായ ബദൽ സംവിധാനങ്ങളില്ലാതെ നിർമ്മാണ മേഖലയാക്കി മാറ്റിയിരിക്കുന്നത് ആശങ്കാജനകമാണ്.

പ്രാദേശിക ബിസിനസുകളും വലിയ തിരിച്ചടി നേരിടുന്നുണ്ട്. കാക്കനാട്, ചെമ്പുമുക്ക്, വഴക്കാല, പൈപ്പ്‌ലൈൻ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ കടകൾ, റസ്റ്റോറന്റുകൾ, ചെറിയ സംരംഭങ്ങൾ എന്നിവയ്ക്ക് തിരിച്ചടി നേരിടുന്നു ..

ഏറ്റവും നിരാശാജനകമായ കാര്യം, കൊച്ചി മെട്രോ പലപ്പോഴും വിമർശനങ്ങളിൽ നിന്ന് പഠിക്കുന്നതിനേക്കാൾ അവയെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന തോന്നലാണ്. "മെട്രോ വന്നാൽ എല്ലാം ശരിയാകും" എന്ന വാദം, മോശം നിർവഹണത്തിന് ഒരു ലൈസൻസല്ല.

വെണ്ണല, പുത്തിയ റോഡ്, ഉൾറോഡുകൾ, കാക്കനാട്ടിലേക്കുള്ള കണക്റ്റിവിറ്റി റോഡുകൾ എന്നിവ വികസിപ്പിക്കാതെ പ്രധാന കോറിഡോറിൽ മാത്രം ആശ്രയിച്ചതിനാൽ മുഴുവൻ വാഹനഭാരവും ഒരേ വഴിയിലേക്ക് അടിച്ചുകൂട്ടപ്പെട്ടു

ഇന്ന് കാക്കനാട്ടിലേക്കുള്ള പ്രധാന ബദൽ പാതയായി വെണ്ണല റോഡിനെ എല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ആ റോഡിൽ നിരവധി ചെറിയ bottleneck-കൾ ഇപ്പോഴും നിലനിൽക്കുന്നു.

പുതിയ റോഡ് , വെണ്ണല സ്കൂൾ Junction , തുതിയൂർ junction ഭാഗത്തു ഉള്ള ചെറിയ bottleneck-കൾ അധികം ചെലവ് ഇല്ലാതെ ചെയമായിരുന്നു .അതിന്നു മെനക്കെടാതെ "അനുഭവിച്ചോ "എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണ് .

നൂറുകണക്കിന് കോടികളുടെ മെട്രോ പദ്ധതി നടപ്പാക്കാൻ സാധിക്കുന്ന സർക്കാരിനും ഏജൻസികൾക്കും, വെണ്ണല റോഡിലെ ഏതാനും മീറ്റർ വീതികൂട്ടാനോ ചെറിയ ജംഗ്ഷൻ മെച്ചപ്പെടുത്താനോ ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.

ഏറ്റവും വലിയ ചോദ്യം ഇതാണ്: ഒരു മെട്രോ പദ്ധതി ആസൂത്രണം ചെയ്യുന്ന സ്ഥാപനത്തിന് റോഡ് ശൃംഖലയുടെ ശേഷി, ട്രാഫിക് ഡൈവർഷൻ, ബദൽ മാർഗങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി ധാരണ ഉണ്ടാകേണ്ടതല്ലേ?

കൊച്ചി മെട്രോയെ വിമർശിക്കുമ്പോൾ പലരും ഒരു കാര്യം പറയാൻ മടിക്കുന്നു: ഫേസ് 1 കാലത്ത് കാണിച്ച പ്രൊഫഷണലിസവും നഗര മാനേജ്മെന്റും Phase 2 യിൽ കാണാനേ ഇല്ല .അത് ഒരു നേതൃത്വപരമായ വീഴ്‌ച ആണ് എന്ന് ചിന്തിക്കുകക തന്നെ ചെയ്യണം .

ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാൽ, ഐടി ഹബ്ബിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് മെട്രോ പണിയുന്നത്. പക്ഷേ ആ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നതിനിടെ നിലവിൽ പ്രവർത്തിക്കുന്ന ഐടി ഇക്കോസിസ്റ്റത്തിന് തന്നെ ഗണ്യമായ ചെലവ് ചുമത്തുകയാണ്.

പുതിയ സർക്കാരിനോട് ഞങ്ങളുടെ അഭ്യർത്ഥന ലളിതമാണ്.
കാക്കനാട്ടിലെ ട്രാഫിക് പ്രശ്നത്തെ ഒരു സാധാരണ ഗതാഗത പ്രശ്നമായി മാത്രം കാണരുത്.

ഇത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബിന്റെ കാര്യക്ഷമതയെയും കൊച്ചിയുടെ സാമ്പത്തിക വളർച്ചയെയും ബാധിക്കുന്ന വിഷയമാണ്

കൊച്ചിയുടെ സാമ്പത്തിക ഹൃദയമായ കാക്കനാട് ദിവസേന ട്രാഫിക്കിൽ ശ്വാസംമുട്ടുമ്പോൾ, അത് ജനങ്ങളുടെ പ്രശ്നം മാത്രമല്ല, സംസ്ഥാനത്തിന്റെ പ്രശ്നവുമാണ്.

ഈ വിഷയത്തിൽ അടിയന്തര ഇടപെടലും നയപരമായ മാറ്റവും ആവശ്യമെങ്കിൽ നേതൃത്വപരമായ മാറ്റവും പ്രതീക്ഷിക്കുന്നു.

06/06/2026

Good Morning Kochi.. ☁️☁️☁️

കൊച്ചിയിൽ മഴ എങ്ങനെ ഒണ്ട്?


Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..

Join Kochi Next Forum facebook group for discussions and individual updates

Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==

Address

Indira Nagar Road
Kochi

Website

Alerts

Be the first to know and let us send you an email when Kochi Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Next:

Share