19/02/2021
മനസ്സിന് ഇണങ്ങിയ ജോലിയിലൂടെ ജീവിതത്തിനു തന്നെ നല്ലൊരു വഴിത്തിരിവ്
നാട്ടിൽ ITI പഠിച്ച്, പഠിച്ച ജോലി ലഭിക്കാതെ കിട്ടിയ ജോലി ചെയ്യേണ്ടി വരുന്ന യുവാക്കളായിരുന്നു ഞങ്ങൾ (അമൽ, അശ്വിൻ പി, ജോൺസ് , അശ്വിൻ എം). ഏതാനും ദിവസങ്ങൾക്കു മുന്നേ ജോലിക്ക് വേണ്ടി ഞങ്ങൾ തലശ്ശേരിയിലെ സി.പി. എച്ച് ആർ സൊല്യൂഷൻസ് ഓഫീസിലേക്ക് വരികയും അവിടെയുള്ള മാനേജറെ കണ്ടു സംസാരിക്കുമായിരുന്നു. ജോലിയെക്കുറിച്ചും കമ്പനികളെ കുറിച്ചും അവിടെയുള്ള സാഹചര്യത്തെ കുറിച്ചും വ്യക്തമായ ധാരണ മാനേജ്‌രിൽ നിന്നും ലഭിച്ച ഞങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തലശ്ശേരിയിൽ നിന്നും ഹൊസൂരിലേക്ക് ട്രെയിനിൽ യാത്ര തിരിക്കുകയായിരുന്നു. ട്രെയിനിൽ യാത്ര തിരിക്കും മുന്നേ തന്നെ വേണ്ട എടുക്കേണ്ട സർട്ടിഫിക്കറ്റുകൾ, ഡോക്യുമെൻറടുകൾ, ഫോട്ടോ, ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്ക്, പാൻ കാർഡ്, ആധാർകാർഡ്, പാസ്സ് സർട്ടിഫിക്കറ്റുകൾ, മാർക്കലിസ്റ്റ് , ഐ ഡി പ്രൂഫ് , വസ്ത്രങ്ങൾ എല്ലാം കരുതിയിട്ടാണ് യാത്രതിരിച്ചത്. പതിനേഴാം തീയതി ഫെബ്രുവരി 2021 യശ്വന്തപൂർ എക്സ്പ്രസ് ട്രെയിനിൽ ബുക്ക് ചെയ്തു യാത്രതിരിച്ച ഞങ്ങൾ 18നാണ് രാവിലെ 5 മണിക്ക് ഹൊശ്ശൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത് .. രാവിലെ അഞ്ചുമണിക്ക് ഭാരിച്ച ലഗേജുമായി ആയി റൂമ് കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടി. കാരണം പല ലോഡ്ജുകളിലും നമ്പർ ഉണ്ടെങ്കിലും വിളിച്ചിട്ട് എടുക്കുന്നുണ്ട് ആയിരുന്നില്ല . ലഗേജ് ഉള്ളത് കാരണം എല്ലാവിധ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. പല സ്ഥലങ്ങളിലും സൗകര്യങ്ങളുടെ ബുദ്ധിമുട്ടുകാരണം രണ്ടുമൂന്ന് ലോഡ്ജുകൾ പോകേണ്ടിവന്നു. ഒടുവിൽ ഒരു ലോഡ്ജിൽ റൂം എടുത്തു ഒരാൾക്ക് 250 രൂപ രൂപ ചെലവിൽ. കുളിച്ചു ഫ്രഷായി ഭക്ഷണം കഴിച്ചു നിൽക്കുമ്പോഴേക്കും ഇൻറർവ്യൂ ഒമ്പതുമണിക്ക് എന്നറിയാൻ കഴിഞ്ഞു. അവിടേക്ക് പോകാൻ ഉള്ള ബസ് കുറവായതുകൊണ്ട് വിചാരിച്ച സമയത്ത് എത്താൻ സാധിച്ചില്ല. പത്തര സമയത്താണ് കമ്പനിയിൽ ഇൻറർവ്യൂ എത്തിയത്. എച്ച് ആർ മാനേജറുടെ ഇൻറർവ്യൂ കഴിഞ്ഞു പ്രൊഡക്ഷൻ മാനേജരുടെ ഇൻറർവ്യൂ കഴിഞ്ഞു എല്ലാ കാര്യങ്ങളും പറഞ്ഞപ്പോഴേക്കും ഉച്ച ഒരു മണി രണ്ടു മണി ആയി കഴിഞ്ഞിരുന്നു. കമ്പനിയിലെ canteen നിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴേക്കും മൂന്നുമണി. നാലുപേർക്കും ജോലി ലഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് പുതിയ പ്രശ്നം വന്നത്. എവിടെ താമസിക്കും എന്നുള്ളത്. സമീപത്തെല്ലാം അന്വേഷിച്ചപ്പോൾ എ.എം.ഡി.സി. മാനേജർ മുഖേനെ കുറഞ്ഞ അഡ്വാൻസ്‌ന് റൂമുകൾ ലഭിക്കാൻ സാധിച്ചു. ഒരാൾക്ക് 1200 രൂപ അഡ്വാൻസ് കൊടുത്തു റൂം എടുക്കുകയും ഏതാനും കുറച്ചു ബക്കറ്റും മറ്റും സാധനങ്ങളും വാങ്ങിച്ചു റൂമിൽ കയറുകയും ചെയ്തു. നല്ല സൗകര്യം ഉള്ള റൂം.. നന്ദി എല്ലാത്തിനും, ഞങ്ങൾക്ക് ജോലി , നമ്മൾക്ക് താമസിക്കാനുള്ള സൗകര്യം നമുക്ക് ജോലിക്ക് വേണ്ടിയിരുന്ന എല്ലാ കാര്യങ്ങളും ചെയ്തതിന് ...🤩