Gulf Sathyadara Monthly

Gulf Sathyadara Monthly ഗള്‍ഫ്‌ സത്യധാര ഇപ്പോള്‍ ഗള്‍ഫ്‌ നാടുകളിലും ലഭ്യം. Contact : 00971 561559951

എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ ഉടന്‍ പുറത്തിറങ്ങും. ഒക്ടോബര്‍ 5 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മലയാള പ്രസിദ്ധീകരണ രംഗത്തു തന്നെ വേറിട്ട ഒരു വഴിയാണ് ഗള്‍ഫ് സത്യധാരയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. മൂല്യങ്ങളും ചിട്ടകളും പഠിപ്പിക്കുന്

നതോടൊപ്പം ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
ദുബൈ കേന്ദ്രീകരിച്ച് യു.എ.ഇ നാഷണല്‍ കമ്മിറ്റിയാണ് ഗള്‍ഫ് എഡീഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.യു.എ.ഇ കൂടാതെ സൗദി, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലും സത്യധാര ലഭ്യമാകും. 72 പേജുകളിലായി മാസികയായിട്ടായിരിക്കും സത്യധാര പുറത്തിറങ്ങുക ഒരു പ്രതിക്ക് 5 ദിര്‍ഹമും വര്‍ഷത്തില്‍ 50 ദിര്‍ഹമുമാണ് വില.

Address

Dubai
908567854

Alerts

Be the first to know and let us send you an email when Gulf Sathyadara Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share